ധര്‍മശാല: ടിബറ്റിന്‍ മതാചാര്യന്‍ ദലൈലാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം ദലൈലാമയ്ക്കാണെന്നും ഇത് സംബന്ധിച്ച് ചൈന ഉയര്‍ത്തിയ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യ. 90ാം പിറന്നാല്‍ ആഘോഷിക്കുന്ന നിലവിലെ ദലൈലാമയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ, പുതിയ ദലൈലാമയെ നിശ്ചയിക്കുന്നത് ചൈനീസ് നിയമങ്ങള്‍ക്ക് വിധേയമായി വേണമെന്ന് ചൈന പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസാതാവയെ ആണ് ഇന്ത്യ പൂര്‍ണമായും തള്ളിക്കളഞ്ഞത്.
ദലൈലാമയുടെ 90ാം പിറന്നാളിനോട് അനുബന്ധിച്ച് ധര്‍മശാലയിലെ ആശ്രമം സന്ദര്‍ശിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ചൈനീസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു.
ദലൈലാമ ടിബറ്റുകാരുടെ മാത്രമല്ല, ലോകത്തിന്റെ കൂടി ആചാര്യനാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്ന അധികാരം ദലൈലാമയ്ക്കുതന്നെയുണ്ട്.. ധര്‍മശാലയില്‍ നടക്കുന്ന 90-ാം ജന്മദിനാഘോഷം ഒരു ആധ്യാത്മിക സമ്മേളനമാണെന്നും രാഷ്ട്രീയമായി കാണരുതെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം ദലൈലാമയുടെ ഔദ്യോഗിക ഓഫിസായ ഗദെന്‍ ഫോദ്രാംഗ് ട്രസ്റ്റിനായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവന വന്നിരുന്നു.
India rejects Chinese claim on Dalai Lama's successor