ദില്ലി: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇന്ത്യ. അമേരിക്കയുടെ നീക്കത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തി വരികയാണെന്നും, രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചു.
മാസങ്ങളായി തുടരുന്ന വ്യാപാര ചർച്ചകളിൽ അമേരിക്കയുമായി ന്യായവും, സന്തുലിതവും, പരസ്പര പ്രയോജനകരവുമായ ഉഭയകക്ഷി വ്യാപാര കരാറിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
യുകെ പോലുള്ള മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളിലെ സമീപനം പോലെ, കർഷകരുടെയും സംരംഭകരുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.