ദില്ലി: അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിയന്ത്രണം. റോയിട്ടേഴ്സിന്റെ പ്രധാന അക്കൗണ്ടും, റോയിട്ടേഴ്സ് വേൾഡ് എന്ന അക്കൗണ്ടും നിയമ നടപടികളുടെ ഭാഗമായി ഇന്ത്യയിൽ തടഞ്ഞുവെന്നാണ് എക്സിന്റെ വിശദീകരണം. എന്നാൽ റോയിട്ടേഴ്സ് ഏഷ്യ എന്ന ഏഷ്യയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന അക്കൗണ്ട് ഇപ്പോഴും ലഭ്യമാണ്.
ഏത് കേസിലാണ് നടപടിയെന്നോ ആരാണ് പരാതിക്കാരെന്നോ ഇത് വരെ വ്യക്തതയില്ല. റോയിട്ടേഴ്സിനെതിരായ എക്സ് നടപടിയിൽ പങ്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നിയമപരമായ കാരണത്താൽ ബ്ലോക്ക് ചെയ്തുവെന്നാണ് എക്സിൽ അക്കൗണ്ട് തിരയുമ്പോൾ കാണിക്കുന്നത്.
ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സിനെ 2008 ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തിരുന്നു. ലണ്ടനാണ് ആസ്ഥാനം. ഇരുന്നൂറോളം പ്രദേശങ്ങളിലായി 2,600 മാധ്യമപ്രവർത്തകരാണ് റോയിട്ടേഴ്സിൽ ജോലി ചെയ്യുന്നത്.
India restricts X-accounts of international news agency Reuters