ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പുവെച്ചു; ചരിത്രദിനമെന്നു മോദി

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പുവെച്ചു; ചരിത്രദിനമെന്നു മോദി

ലണ്ടന്‍: ഇന്ത്യ- യുകെ വ്യാപാര കരാര്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് കരാര്‍ ഒപ്പുവച്ചത്. ഇന്ത്യ- യു.കെ ബന്ധത്തിനു നിര്‍ണായക ദിനമെന്നായിരുന്നു കരാര്‍ ഒപ്പുവെച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

ഏറെ നാളത്തെ. പ്രയത്നത്തിന്റെ ഫലമാണിത്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപരമാകുമിത്. യു.കെയിലെ ആറു സര്‍വകലാശാലകളില്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനുള്ള അനുമതി കാരാറിലൂടെ നടപ്പാകും. ഇരു രാജ്യങ്ങള്‍ക്കും ഗുണപ്രദമായ കരാറെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. കരാര്‍ ഒപ്പുവെയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതമന്ത്രിതല സംഘം ഇന്നലെ ബ്രി ട്ടണിലെത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കി. സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്സ്റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്കും ബ്രിട്ടണ്‍ തീരുവ ചുമത്തില്ല.സോഫ്റ്റ് വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും ഇന്ത്യക്കു മേല്‍ യുകെ. തീരുവ ഈടാക്കില്ല .

ഇന്ത്യന്‍ തൊഴിലാളികളില്‍നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും.ബ്രിട്ടനുമായുള്ള കരാറിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നല്‍കിയിരുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ പ്രാബല്യത്തില്‍ വരും.

India-UK trade deal signed; Modi calls it a historic day

Share Email
Top