അമിത അളവില്‍ മരുന്നു കുത്തിവെച്ച് രോഗികള്‍ മരിച്ച സംഭവം: കുറ്റസമ്മതം നടത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍

അമിത അളവില്‍ മരുന്നു കുത്തിവെച്ച് രോഗികള്‍ മരിച്ച സംഭവം: കുറ്റസമ്മതം നടത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍

വാഷിംഗ്ടണ്‍:  രോഗികളില്‍ അനുവദനീയമായതിലും കൂടുതല്‍ മരുന്നു കുത്തിവെച്ചതിനെ തുടര്‍ന്നു രണ്ടു രോഗികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റസമ്മതം നടത്തി.

വെസ്റ്റ് വിര്‍ജീനിയയിലെ ക്ലീനിക്കില്‍   രണ്ട് രോഗികള്‍ മരിച്ച സംഭവത്തിലാണ് ഡോ.  സഞ്ജയ് മേത്ത കുറ്റസമ്മതം നടത്തിയത്. ക്ലിനിക്കിലെ മൂന്ന് രോഗികള്‍ക്ക് മരുന്ന് നിര്‍ദേശിച്ചിരുന്നതായി മേത്ത സമ്മതിച്ചു. ഇവരില്‍ രണ്ടുപേരാണ് മരിച്ചത്.

സഞ്ജയ് മേത്തയ്ക്കുള്ള ശിക്ഷ  ഒക്ടോബര്‍ 31ന് പ്രഖ്യാപിക്കും.  നാല് വര്‍ഷം വരെ തടവ് ശിക്ഷയും ആറു കോടിയിലധികം ഇന്ത്യന്‍ രൂപയും പിഴ ചുമത്താന്‍ സാധ്യതയുണ്ട്.  വെസ്റ്റ് വിര്‍ജീനിയയിലെ ബെക്ക്ലി ഹോപ്പ് ക്ലിനിക്കിലാണ് മേത്ത ജോലി ചെയ്തിരുന്നത്.

ഒപിയോയിഡ് രോഗികള്‍ക്ക് നല്‍കിയതില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും ഇത്തരം മരുന്നുകള്‍ നല്‍കുന്നതിന് അവശ്യമായ വ്യക്തത ഇല്ലായിരുന്നുവെന്നും കണ്ടെത്തി.
 നിയമവിരുദ്ധമായ കുറിപ്പടികള്‍ ഡോ.  സഞ്ജയ് മേത്ത നല്‍കിയിരുന്നതായി വെസ്റ്റ് വിര്‍ജീനിയ സതേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

Indian-origin doctor pleads guilty to drug overdose death

Share Email
LATEST
More Articles
Top