ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനു നേരെ ക്രൂര ആക്രമണം, ഗുരുതര പരിക്ക്

ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനു നേരെ ക്രൂര ആക്രമണം, ഗുരുതര പരിക്ക്

മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനു നേരെ ക്രൂര ആക്രമണം. ഗുരുതരമായി പരിക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെൽബണിലെ ഷോപ്പിംഗ്  സെന്ററിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് അഞ്ചു പേരടങ്ങിയ സംഘം  സൗരഭിനു നേരെ ആക്രമണം നടത്തിയത്. കൗമാരക്കാരായ അക്രമികൾ സൗരഭിന്റെ തോളിലും പുറത്തും കുത്തിപ്പരിക്കേൽപ്പിച്ചു. നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

നാല് കൗമാരക്കാരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ച്ച ഭാര്യയ്ക്കൊപ്പം സഞ്ചരിച്ച ഇന്ത്യൻ വംശജനു നേരെ വംശീയ അതിക്രമം നടന്നിരുന്നു.ഇതിനു പിന്നാലെയാണ് ഈ ആക്രമണം.

ഷോപ്പിങ് സെന്ററിലെ  നിന്ന്  സാധനം വാങ്ങി മടങ്ങുന്നതിനിടെ സൗരഭ് ഒരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചു നില്ക്കുമ്പോഴാണ് ആക്രമികൾ കൈയേറ്റം ചെയ്തത്.

ഒരാൾ സൗരഭിനെ അടിച്ചു. മറ്റൊരാൾ  കഴുത്തിൽ ആയുധംവച്ചു. സൗരഭ് പ്രതിരോധിച്ചപ്പോൾ ആയുധം ദേഹത്തേക്ക് തുളച്ചു കയറ്റി. ” വേദന മാത്രമാണ് ഓർമയുള്ളത്, എന്റെ കൈ മുറിവേറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു’-സൗരഭ് മാധ്യമങ്ങളോട് പറഞ്ഞു.

ദൃക്സാക്ഷികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്‌ഥലത്തെത്തി സൗരഭിനെ ആശുപത്രിയിലെത്തിച്ചു.. കൈയിലെ മുറിവ്  മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് പൂർത്തിയാക്കിയത്.

Indian-origin man brutally attacked in Australia, seriously injured

Share Email
LATEST
More Articles
Top