ന്യൂയോർക്ക്: അമേരിക്കയിൽ നൂറ് കോടി ഡോളറിലധികം ആസ്തിയുള്ള വിദേശ കുടിയേറ്റക്കാരുടെ പട്ടികയിൽ ഇന്ത്യൻ വംശജർ ഒന്നാമതെത്തി. 43 രാജ്യങ്ങളിൽനിന്നുള്ള 125 കുടിയേറ്റക്കാരാണ് ഫോർബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചത്. ഇത്തവണ ചൈന, ഇസ്രയേൽ എന്നീ രാജ്യങ്ങളെ പിന്തള്ളി 12 ശതകോടീശ്വരന്മാരുമായി ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനം നേടി.
കുടിയേറ്റക്കാരായ സമ്പന്നരിൽ 39,310 കോടി ഡോളർ ആസ്തിയുമായി ഇലോൺ മസ്കാണ് ഒന്നാമത്. ഗൂഗിൾ സഹസ്ഥാപകനും റഷ്യൻ വേരുകളുമുള്ള സെർജി ബ്രിൻ 13,970 കോടി ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തും, എൻവിഡിയ സി.ഇ.ഒയും തായ്‌വാൻ വംശജനുമായ ജെൻസൻ ഹുവാംഗ് 13,790 കോടി ഡോളർ ആസ്തിയുമായി മൂന്നാമതുമെത്തി.
സൈബർ സെക്യൂരിറ്റി സ്ഥാപനമായ സെഡ് സ്കെയിലറിന്റെ സ്ഥാപകനും ഇന്ത്യൻ വംശജനുമായ ജയ് ചൗധരി 1,790 കോടി ഡോളർ ആസ്തിയുമായി പട്ടികയിൽ എട്ടാമതെത്തി. സുന്ദർ പിച്ചൈയും സത്യ നാദെല്ലയുമാണ് ഇത്തവണ പുതുതായി പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ.
Indian-origin person tops list of richest people in America; Jai Chaudhary tops list of Indians