മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ 21 കിലോമീറ്റർ നീളമുള്ള അടിസമുദ്ര ടണലിന്റെ ആദ്യഘട്ടം മുംബൈയിൽ ഉദ്ഘാടനം ചെയ്തു. ബാൻഡ്ര കുര്‍ള കോംപ്ലക്‌സിൽ (BKC) നിന്ന് താനെയിലേക്ക് പോകുന്ന ഈ ടണലിന്റെ നിർമാണം വലിയ മുന്നേറ്റമായാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വിലയിരുത്തുന്നത്.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 310 കിലോമീറ്റർ വൈഡക്ട് നിർമാണം പൂർത്തിയായതായും, നദികൾക്ക് കുറുകെ 15 പാലങ്ങൾ പൂർത്തിയായി, അതിൽ 4 എണ്ണത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.
12 സ്‌റ്റേഷനുകളിൽ 5 എണ്ണം പൂർത്തിയായതും 3 എണ്ണം ഉടനെ പൂർത്തിയാകുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. BKC-യിലെ സ്‌റ്റേഷൻ 32.5 മീറ്റർ താഴ്ചയിൽ നിർമ്മിക്കപ്പെടും, മുകളിൽ 95 മീറ്റർ ഉയരമുള്ള കെട്ടിടം നിര്‍മ്മിക്കാനാകുന്നവിധത്തിലാണ് അതിന്റെ അടിസ്ഥാന നിർമാണം ഒരുക്കിയിരിക്കുന്നത്.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ ജപ്പാൻ നിർമ്മിച്ച E10 ബുള്ളറ്റ് ട്രെയിനുകൾ ഉപയോഗിക്കപ്പെടും. ഈ മോഡൽ ഒരേ സമയത്ത് ഇന്ത്യയിലും ജപ്പാനിലും അവതരിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബുള്ളറ്റ് ട്രെയിൻ കോറിഡോർ ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സുരക്ഷയും വേഗതയും ഗുണമേന്മയും ഉറപ്പാക്കുന്ന പദ്ധതിയാണിത്.
ഇന്ത്യയിലെ ഭാവിയിലേക്കുള്ള മറ്റ് ബുള്ളറ്റ് ട്രെയിൻ കോറിഡറുകൾക്ക് ഈ പദ്ധതി മാതൃകയാകുമെന്നും, ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും തുടക്കമാക്കിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
India’s first bullet train tunnel construction gains speed; first phase of the undersea tunnel completed.












