റിയോ ഡി ജനീറോ:ആയുര്‍വേദത്തെ അംഗീകരിക്കുകയും ,പൊതുജനാരോഗ്യ സംവിധാനത്തില്‍ സംയോജിപ്പിക്കുകയും ചെയ്ത ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ്-കാനെല്‍ ബെര്‍മുഡേസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ഞായറാഴ്ച റിയോ ഡി ജനെയ്റോയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, ഇന്ത്യയുടെ ഔഷധശാസ്ത്രം (Indian Pharmacopoeia) ക്യൂബ അംഗീകരിക്കണമെന്ന് മോദി നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യന്‍ ജനറിക് മരുന്നുകള്‍ക്ക് ലോകത്താകമാനം സ്വീകരണം ലഭിക്കാനുള്ള വഴിയൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യരംഗത്ത് ക്യൂബ ഒരു മുന്നേറ്റ രാജ്യമാണ്. പല വികസനശേഷിയുള്ള രാജ്യങ്ങളിലേക്കും ക്യൂബ ആരോഗ്യ സേവനങ്ങള്‍ നല്കിപ്പോരുന്നതാണ്.
ബ്രിക്സ് രാജ്യങ്ങളില്‍ ശാസ്ത്ര-നാവീന്യ മേഖലയില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി ക്യൂബന്‍ പ്രസിഡന്റ് “എക്‌സ്” (X) പോസ്റ്റിലൂടെ അറിയിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണം വികസിപ്പിക്കാനുള്ള സാധ്യതകളാണ് പ്രധാനമായും ചര്‍ച്ചയായത്.
ദുരന്ത നിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.ക്യൂബന്‍ പ്രസിഡന്റിന്റെ പ്രസ്താവന പ്രകാരം, ഭക്ഷ്യോത്പാദനം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
India’s Traditional Medical Science Recognised in Healthcare Sector; Modi Praises Cuba’s Historic Decision