ഐഫോൺ 17 സീരീസ് സെപ്റ്റംബർ മാസത്തിൽ; പുതിയ iOS 26ൽ ലിക്വിഡ് ഗ്ലാസ് ഡീസൈൻ

ഐഫോൺ 17 സീരീസ് സെപ്റ്റംബർ മാസത്തിൽ; പുതിയ iOS 26ൽ ലിക്വിഡ് ഗ്ലാസ് ഡീസൈൻ

ആപ്പിള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഐഫോണ്‍ 17 സീരീസും, അതിനൊപ്പമെത്തുന്ന പുതിയ iOS 26 ഓപ്പറേറ്റിങ് സിസ്റ്റവും ഈ സെപ്റ്റംബറിലാണ് അവതരിപ്പിക്കുന്നത്. ലിക്വിഡ് ഗ്ലാസ് എന്ന് പേരിട്ടിരിക്കുന്ന പുതുമയാർന്ന ഡീസൈൻ ശൈലി ആപ്പിളിന്റെ യൂസര്‍ ഇന്റര്‍ഫേസില്‍ വൻ മാറ്റങ്ങൾ കൊണ്ടുവരുന്നു.

ഐഒഎസിന്റെ നവീകൃത ലുക്കിൽ, ആപ്പുകളുടെയും വിഡ്ജെറ്റുകളുടെയും ബാക്ക്ഗ്രൗണ്ടുകളുടെയും ചലനങ്ങളുടെയും രൂപരേഖ ഗ്ലാസ് പോലെയുള്ള സുതാര്യതയോടെയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണാടിയുടെ പ്രതിഫലനശേഷിയുള്ള ഐക്കണുകളും വിംഡോകളുമാണ് ഉപയോക്താവിനെ പുതിയ ദൃശ്യമാന അനുഭവത്തിലേക്കു കൊണ്ടുപോകുന്നത്.

കൂടാതെ, പുതിയതായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ഉപയോക്താവിന് തീം അടക്കം സ്വതന്ത്രമായി മാറ്റുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും സാധ്യമാക്കുന്നു.

നവീകരിച്ച ക്യാമറ ആപ്പ്, ഫോട്ടോസ്, സഫാരി, ആപ്പിള്‍ മ്യൂസിക്, ന്യൂസ്, പോഡ്കാസ്റ്റ് തുടങ്ങിയവയിലും പുതിയ ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയുള്ള നവീകരണങ്ങൾക്കൊപ്പം മെച്ചപ്പെട്ട യൂസബിലിറ്റിയും ആപ്പിള്‍ ഉറപ്പാക്കിയിട്ടുണ്ട്.


iPhone 17 Series Launching in September; iOS 26 to Feature Stunning Liquid Glass Design

Share Email
Top