ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു മാസത്തിനിടെ 100 കായികതാരങ്ങള്‍ കൊല്ലപ്പെട്ടെന്നു ഇറാന്‍. ഇറാന്‍ സ്‌പോര്‍ട്സ് മന്ത്രി മുഹമ്മദ് ഷെര്‍വിന്‍ അസ്ബാഖിയനെ ഉദ്ധരിച്ച് തസ്നിം വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഒരു മാസം ആകെ കൊല്ലപ്പെട്ടത് 1,062 പേരും പരിക്കേറ്റവര്‍ 5,800 പേരുമാണെന്നും കഴിഞ്ഞയാഴ്ച്ച ഇറാനിലെ മാര്‍ട്ടര്‍ ആന്‍ഡ് വെറ്ററന്‍സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട കായികതാരങ്ങളുടെ കണക്ക് കായികമന്ത്രാലയം പുറത്തുവിട്ടത്. ജൂണ്‍ 13 നാണ് ഇസ്രയേല്‍ ഇറാനു നേരെ സൈനീക നടപടി ആരംഭിച്ചത്.
Iran says 100 athletes killed in Israeli strikes in one month