എ.ഐ. തൊഴിൽ മേഖലയിൽ ഭീഷണിയാകുന്നുവോ? യു.എസിൽ തൊഴിൽ നഷ്ടം വർധിക്കുന്നതായി റിപ്പോർട്ടുകൾ

എ.ഐ. തൊഴിൽ മേഖലയിൽ ഭീഷണിയാകുന്നുവോ? യു.എസിൽ തൊഴിൽ നഷ്ടം വർധിക്കുന്നതായി റിപ്പോർട്ടുകൾ

ന്യൂയോർക്ക്: ലോകത്ത് നിർമിത ബുദ്ധി (എ.ഐ.) നിരവധി വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധ്യത. എ.ഐയുടെ കടന്നുവരവ് ഒരുവശത്ത് ഗുണം ചെയ്യുമെങ്കിൽ മറുവശത്ത് പ്രതികൂലമായി ബാധിക്കുമെന്നാണ് യു.എസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഇതേപ്പറ്റി നിരവധി ആശങ്കകളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യു.എസിൽ തൊഴിലില്ലായ്മ വർധിക്കുന്നതിന് കാരണം എ.ഐയുടെ കടന്നുവരവാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എ.ഐ. ശരിക്കും ഒരു വില്ലനാണെന്ന് വാദിക്കുന്നവരും ഏറെയാണ്. അതേസമയം, എ.ഐയെ സ്വീകരിക്കുന്നവരും കുറവല്ല.

ചലഞ്ചർ, ഗ്രേ ആൻഡ് ക്രിസ്മസിന്റെ റിപ്പോർട്ടുകൾ പ്രകാരം 2025-ന്റെ ആദ്യ ആറ് മാസങ്ങളിൽ യു.എസിൽ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 7,44,308 ആണ്. കോവിഡ് മഹാമാരിക്ക് ശേഷം യു.എസിൽ 16 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം ഇത്രയധികം ആളുകൾക്ക് ജോലി നഷ്ടമായത് ഈ വർഷമാണ്.

തുടക്കക്കാരെ ആവശ്യമുള്ള പല മേഖലകളിലും ഇന്ന് ആളുകളെ എടുക്കാത്ത അവസ്ഥയാണ്. പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഇപ്പോൾ കൂടുതലാണ്. ഇതിന് പിന്നിൽ എ.ഐ. ആണെന്നാണ് ആളുകൾ പറയുന്നത്.

യു.എസിൽ നിരവധി കമ്പനികൾ എ.ഐ. ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റ് ജൂലൈ 2-ന് തങ്ങളുടെ നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകളെ പിരിച്ചുവിടുന്നത്.

ഡെൽ മോണ്ടെ, അറ്റ് ഹോം, 23 ആൻഡ് മീ തുടങ്ങിയ കമ്പനികൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിരവധി ആളുകളെ പിരിച്ചുവിട്ടു. ടെക്, റീട്ടെയിൽ, മീഡിയ, എൻ.ജി.ഒ. തുടങ്ങിയ എല്ലാ മേഖലകളിലും ഇതുപോലെ പിരിച്ചുവിടൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എ.ഐ. വന്നതോടെ നിരവധി കമ്പനികൾ തങ്ങളുടെ ചെറിയ ജോലിക്കാരെയും, സ്ഥിരമായി ഒരേ ജോലി ചെയ്യുന്നവരെയും പിരിച്ചുവിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മൈക്രോസോഫ്റ്റ് എ.ഐ.യിൽ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡാറ്റാ സെന്ററുകളും കമ്പ്യൂട്ടർ ചിപ്പുകളും നിർമിക്കാൻ ഏകദേശം 80 ബില്യൺ ഡോളറാണ് മൈക്രോസോഫ്റ്റ് ഇതിനായി ചെലവഴിച്ചത്. മൈക്രോസോഫ്റ്റ് തങ്ങളുടെ ജോലികൾക്ക് എ.ഐയുടെ സഹായം തേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റിലെ ഡെവലപ്പർമാർ എഴുതുന്ന കോഡിന്റെ 20 ശതമാനം മുതൽ 30 ശതമാനം വരെ എ.ഐ. നിർമിക്കുന്നവയാണെന്ന് സി.ഇ.ഒ. സത്യ നാദെല്ല പറഞ്ഞു. ഇതിൽനിന്ന് തന്നെ എ.ഐ. തൊഴിൽ മേഖലയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

Is AI a threat to jobs? Reports of increasing job losses in the US

Share Email
LATEST
Top