പാക് രാഷ്രീയം വീണ്ടും അനിശ്ചിതത്വത്തിലേക്കോ? പുറത്തുവരുന്നത് രാഷ്ട്രീയ അട്ടിമറി സൂചനകള്‍

പാക് രാഷ്രീയം വീണ്ടും അനിശ്ചിതത്വത്തിലേക്കോ? പുറത്തുവരുന്നത് രാഷ്ട്രീയ അട്ടിമറി സൂചനകള്‍

ഇസ്ലാമാബാദ്: ചെറിയ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ അട്ടിമറി സൂചനകള്‍. നിലവിലെ പ്രസിഡന്റിനെ മാറ്റി സൈനീക മേധാവിയെ പ്രസിഡന്റ് പദവിയിലെത്തിക്കുന്നതിനുള്ള നീക്കം സജീവമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും കൂടിക്കാഴച്ച നടന്നതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള പ്രചാരണം വ്യാപകമായിട്ടുള്ളത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ മാറ്റി അസിം മുനീറിനെ പ്രസിഡന്റ് ആക്കാനാണ് നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരത്തിലൊരു നീക്കത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.

സൈനീക മേധാവി ഒ്റ്റയ്ക്ക് തുടര്‍ച്ചയായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അമേരിക്കയിലെത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്ഉള്‍പ്പെടെയുള്ളവരുമായിഅസീം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കൊപ്പം അസിം മുനീര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷം ശ്രീലങ്കയിലും ഇന്തൊനീഷ്യയും ഒറ്റയ്ക്ക് സന്ദര്‍ശിച്ചിരുന്നു. തുടര്‍ച്ചയായുളള ഇത്തരം നീക്കങ്ങളാണ് ഭരണരംഗത്തേക്ക് അസിം മുനീര്‍ എത്തുമെന്ന പ്രചാരണം സജീവമാക്കിയിട്ടുള്ളത്.

Is Pakistan’s politics heading towards uncertainty again? Signs of political upheaval are emerging

Share Email
LATEST
Top