ഗാസയിൽ ദിവസവും 10 മണിക്കൂർ വെടി നിർത്തലുമായി ഇസ്രയേൽ

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടി നിർത്തലുമായി ഇസ്രയേൽ

ജറുസലേം: ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപനവുമായി ഇസ്രയേൽ. ഭക്ഷണ വിതരണം ഉൾപ്പെടെ ഉള്ളവയ്ക്കായാണ് ഇത്തരത്തിൽ വെടിനിർത്തൽ നടപ്പാക്കുന്നതെന്ന് ഇസ്രയേൽ വ്യക്ത മാക്കി. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് രാവിലെ 10 മുതൽ രാത്രി 8 വരെ വെടിനിർത്തൽ.

ഭക്ഷണവിതരണം നിലച്ചതോടെ ഗാസയിൽ പട്ടിണി മരണം വ്യാപകമായിരുന്നു. ഇതോടെ വെടിനിർത്തലിനു രാജ്യാന്തര സമ്മർദം ശക്തമായിരുന്നു. തുടർന്നാണ് ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനിടെ യുഎഇയും ജോർദാനും ഗാസയിലേക്ക് ആകാശമാർഗം ഭക്ഷ്യക്കിറ്റുകളും മരുന്നുകളും വിതരണം ചെയ്യാൻ തുടങ്ങി. ജോർദാൻ വ്യോമസേനയുടെ രണ്ട് സി-130 വിമാനങ്ങളും ഒരു യുഎഇ വിമാനവും ഗാസയിലേക്ക് 25 ടൺ സഹായം എത്തിച്ചു.

കഴിഞ്ഞദിവസം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 15 പലസ്തീനികൾ മരിച്ചു. ഞായറാഴ്ച മുതൽ ഈജിപ്തിൽ നിന്നുള്ള ഭക്ഷണവും മരുന്നുമായി ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു തുടങ്ങിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Israel announces daily 10-hour ceasefire in Gaza

Share Email
LATEST
Top