ഇറ്റലിയിൽ വിമാനാപകടം: ഹൈവേയിൽ അടിയന്തര ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീണ് ദമ്പതികൾ മരിച്ചു

ഇറ്റലിയിൽ വിമാനാപകടം: ഹൈവേയിൽ അടിയന്തര ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീണ് ദമ്പതികൾ മരിച്ചു

റോം: വടക്കൻ ഇറ്റലിയിൽ വിമാന ദുരന്തത്തില്‍ രണ്ട് ജീവന്‍ നഷ്ടമായി. മിലാനിൽ നിന്നുള്ള പൈലറ്റും അഭിഭാഷകനുമായ സെർജിയോ റവാഗ്ലിയ (75)യും ഭാര്യ ആൻ മരിയ ഡി സ്റ്റെഫാനോ (60)യുമാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ബ്രെസിയയിൽ നിന്നുള്ള ഹൈവേയിൽ, ഭാരം കുറഞ്ഞ “ഫ്രെച്ച ആർജി” എന്ന ചെറുവിമാനം അടിയന്തര ലാൻഡിങ്ങിനിടെ പൂർണമായി നിയന്ത്രണം നഷ്ടപ്പെട്ടാണ് തകർന്നുവീണത്. പിന്നാലെ വിമാനം പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയുമായിരുന്നു.

അപകടത്തെത്തുടർന്ന് സമീപവാഹനങ്ങളിൽ നിന്ന് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിലാക്കി. ഹൈവേയിൽ നിർത്തിയിരുന്ന നിരവധി വാഹനങ്ങൾക്കും സാരമായ നാശം സംഭവിച്ചു.

ദുരന്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. അടിയന്തര ലാൻഡിങ്ങിനിടയിലെ പൈലറ്റിന്റെ ശ്രമം അവസാനനിമിഷം വരെ ജീവൻ രക്ഷിക്കാനായിരുന്നുവെന്ന് പ്രാഥമിക വിലയിരുത്തൽ സൂചിപ്പിക്കുന്നു.

Italy Plane Crash: Couple Killed as Aircraft Breaks Apart During Emergency Landing on Highway

Share Email
LATEST
More Articles
Top