ലണ്ടൻ: വിംബിൾഡൺ ടെന്നീസ് പുരുഷ ഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ഇറ്റലിയുടെ ലോക ഒന്നാംനമ്പർ താരം യാനിക് സിന്നറിന് കിരീടം. വിംബിൾഡണിൽ സിന്നറിന്റെ കന്നിക്കിരീടമാണിത്.
46, 64, 64 എന്ന സ്‌കോറിനാണ് ജയം. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടർന്നുള്ള രണ്ട് സെറ്റുകളും നേടുകയായിരുന്നു. കഴിഞ്ഞമാസം എട്ടിന് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ നിലവിലെ ചാംപ്യനായ സ്പാനിഷ് താരം അൽക്കരാസിനായിരുന്നു ജയം. പുൽകോർട്ടിൽ അതിനുള്ള പകരംവീട്ടൽ കൂടിയായി സിന്നറിന് ഈ ജയം.
ഇറ്റലിയിൽനിന്ന് വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ പുരുഷതാരവും സിന്നർ തന്നെ. ആദ്യ സെറ്റ് നഷ്ടപ്പെട്ട സിന്നർ, വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യനായ അൽക്കരാസ് ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണയെത്തിയതെങ്കിലും സിന്നറിന് മുന്നിൽ മോഹം ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. സിന്നറുടെ ആദ്യ ഗ്രാൻ്ഡ്സ്ലാം കിരീടമാണിത്.
Italy’s Yannick Sinner beats Spain’s Carlos Alcaraz to win Wimbledon title