ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടി: കസ്റ്റഡിയിലെടുത്തത് തളാപ്പിലെ വീട്ടില്‍ നിന്ന്

ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടി: കസ്റ്റഡിയിലെടുത്തത് തളാപ്പിലെ വീട്ടില്‍ നിന്ന്

കണ്ണൂര്‍: ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടി. കണ്ണൂരില്‍ നിന്നു തന്നെയാണ് പിടികൂടിയത്. കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.

തളാപ്പ് ഭാഗത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലര്‍ച്ചെ കണ്ടയാള്‍ നല്‍കിയ വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തിരച്ചിലിനായി എത്തിച്ച പോലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.

സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി രാത്രിയാണ് ജയില്‍ ചാടിയത്. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.

സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോ?ഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം.

Jailbreak Govindachamy caught: He was taken into custody from his house in Thalappu

Share Email
Top