ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ പാക് അധീന കശ്മീരിൽ?

ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ പാക് അധീന കശ്മീരിൽ?

ജെയ്ഷേ മുഹമ്മദ് ഭീകരസംഘടനയുടെ തലവനും കൊടുംകുറ്റവാളിയുമായ മസൂദ് അസർ പാക് അധീന കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ ഉള്ളതായി ഇൻ്റലിജൻസ് റിപ്പോർട്ട്. ബഹാവൽപൂരിലെ ശക്തികേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെ മസൂദിനെ കണ്ടതായാണ് വിവരം.

അസ്ഹർ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്തിടെ അവകാശപ്പെട്ടതിന് പിന്നാലെയാണ്  ഇയാൾ പാക് അധീന കശ്മീരിലുണ്ടെന്ന വിവരങ്ങൾ പുറത്ത് വരുന്നത്. മസൂദ് അസറിനെ പാകിസ്ഥാനിൽ കണ്ടെത്തിയാൽ ഇന്ത്യയ്‌ക്ക് കൈമാറുമെന്നും പാകിസ്ഥാന്റെ മണ്ണിലുണ്ടെന്ന് തെളിവുസഹിതം അറിയിച്ചാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയ്‌ക്ക് കൈമാറുമെന്നും ആയിരുന്നു ഭൂട്ടോയുടെ വാക്കുകൾ.

2016ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 40 ലധികം സൈനികരുടെ മരണത്തിന് കാരണമായ 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ് അസർ.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അസറിൻ്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജെയ്‌ഷെയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മനഃപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Share Email
LATEST
More Articles
Top