ചോക്ലേറ്റ് ദിനമായി  ജൂലൈ 7 : ലോകം ആഘോഷിക്കുന്ന മധുരം!

ചോക്ലേറ്റ് ദിനമായി  ജൂലൈ 7 : ലോകം ആഘോഷിക്കുന്ന മധുരം!

ലോകത്ത് ഇത്രയധികം ജനപ്രീതിയുള്ള മറ്റൊരു വിഭവം ഉണ്ടാകില്ല – ചോക്ലേറ്റ്! ഈ മാസ്മരിക മധുരത്തെ ആഘോഷിക്കാൻ എല്ലാ വർഷവും ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി ആചരിക്കുന്നു. 1550-ൽ ചോക്ലേറ്റ് ആദ്യമായി യൂറോപ്പിലെത്തിയതിൻ്റെ വാർഷികമായാണ് ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്. സ്പാനിഷ് പര്യവേഷകനായ ഹെർനാൻ കോർട്ടസ് ആണ് കൊക്കോ ബീൻസ് അമേരിക്കയിൽ നിന്ന് സ്പെയിനിലേക്ക് എത്തിച്ചത്.

കൊക്കോ കുരുവിൽ നിന്ന് ഇന്നത്തെ മധുരമുള്ള ചോക്ലേറ്റ് എന്ന ഭക്ഷ്യയോഗ്യമായ രൂപത്തിലേക്ക് എത്താൻ ഏകദേശം 3500 വർഷത്തെ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. മായൻ വംശജരാണ് കൊക്കോ പരിപ്പ് ആദ്യമായി ഉപയോഗിച്ചത്. എ.ഡി. 400-ൽ ‘ഫുഡ് ഓഫ് ദ് ഗോഡ്’ എന്നറിയപ്പെട്ടിരുന്ന ഒരു പാനീയമായിരുന്നു കൊക്കോയുടെ ആദ്യ രൂപം. ഉണക്കിയ കൊക്കോ പൊടിച്ച്, പട്ടയും കുരുമുളകും ചേർത്ത് വെള്ളത്തിൽ കലക്കി കുടിക്കുന്നതായിരുന്നു അന്നത്തെ രീതി. സ്വാദിനേക്കാൾ ഉപരി അതിതീവ്രമായ സുഗന്ധമായിരുന്നു ഈ പാനീയത്തിൻ്റെ പ്രധാന ആകർഷണം. ഡാർക്ക് ചോക്ലേറ്റിനും ഇന്ന് ഏറെ ആരാധകരുള്ള ഈ കാലത്ത്, എ.ഡി. 1530 മുതലാണ് ചോക്ലേറ്റിൽ പഞ്ചസാരയും തേനും ചേർത്ത് മധുരം നൽകാൻ തുടങ്ങിയതെന്നത് കൗതുകകരമാണ്.

എ.ഡി. 1680 ആയപ്പോഴേക്കും ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം കൊക്കോ തോട്ടങ്ങൾ വ്യാപിക്കാൻ തുടങ്ങി. ഫ്രഞ്ച് ചക്രവർത്തി ലൂയി പതിമൂന്നാമന് തൻ്റെ വിവാഹ സത്കാര വേളയിൽ ചോക്ലേറ്റ് സമ്മാനമായി ലഭിച്ചതോടെയാണ് യൂറോപ്പിൽ ഇതിന് പ്രശസ്തി വർദ്ധിച്ചത്. ഇത് സംഭവിച്ചത് എ.ഡി. 1600-ൽ ആയിരുന്നു.

എ.ഡി. 1828-ൽ കൊക്കോ പ്രസ് കണ്ടുപിടിച്ചതോടെയാണ് എല്ലാവർക്കും കൂടുതൽ രുചികരവും ഗുണമേന്മയുള്ളതുമായ ചോക്ലേറ്റ് ലഭ്യമായി തുടങ്ങിയത്. കൊക്കോ പരിപ്പിൽ നിന്ന് കൊക്കോ ബട്ടർ വേർതിരിച്ച് ഗുണമേന്മയുള്ള കൊക്കോ പൗഡർ നിർമ്മിക്കാൻ ഈ ഉപകരണം സഹായിച്ചു. ബ്രിട്ടനിൽ ആദ്യത്തെ ചോക്ലേറ്റ് ബാർ നിർമ്മിച്ചത് എ.ഡി. 1847-ൽ ആയിരുന്നു. ചോക്ലേറ്റ് ഉത്പന്നങ്ങളുടെ ആദ്യ പരസ്യം പുറത്തുവന്നത് എ.ഡി. 1880-ലാണ്. അസ്‌ടെക് വംശജർ (എ.ഡി. 1400) കൊക്കോ പരിപ്പ് കറൻസിയായി ഉപയോഗിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. എ.ഡി. 1519 മുതൽ സ്പെയിനിൽ ചോക്ലേറ്റ് പരിചിതമായിത്തുടങ്ങി.

ഡാർക്ക് ചോക്ലേറ്റ്, ഹേസൽനട്ട് അടങ്ങിയ ജിയാൻഡുഓ ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് എന്നിവയാണ് പ്രധാനപ്പെട്ട ചോക്ലേറ്റ് വകഭേദങ്ങൾ.

കേക്ക്, ഐസ്ക്രീം, കുക്കി, മിഠായി, പിസ്സ, ഷേക്ക്… തുടങ്ങി ഏത് രൂപത്തിലും ലഭിക്കുന്ന, ആരോഗ്യത്തിനും മനസ്സിനും നല്ലതായ മറ്റൊരു വിഭവം വേറെ ഏതുണ്ടാകും? ചോക്ലേറ്റിന് വേണ്ടി വാശിപിടിക്കാത്ത ഒരു കുട്ടിക്കാലം പോലും പലർക്കും ഉണ്ടാകില്ല; ചോക്ലേറ്റിനായി അടിപിടി കൂടാത്ത കുട്ടികളും അപൂർവമായിരിക്കും.

July 7th as Chocolate Day: A sweet treat celebrated around the world!

Share Email
Top