ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പോപ്പ് ഗായിക കാത്തി പെറിയും ഡേറ്റിംഗിലെന്ന് പ്രചാരണം

ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പോപ്പ് ഗായിക കാത്തി പെറിയും ഡേറ്റിംഗിലെന്ന് പ്രചാരണം

ഓട്ടവ: മുൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പോപ്പ് ഗായിക കാത്തി പെറിയും തമ്മിൽ ഡേറ്റിംഗ് എന്ന് പ്രചാരണം.ട്രൂഡോയും കാത്തിയും  ഒരുമിച്ച്  ഭക്ഷണം കഴിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ഇവരെ കുറിച്ച് ഡേറ്റിംഗ് ചർച്ച സജീവമായത്.

കാനഡയിലെ മോൺട്രിയലിലുള്ള ഹോട്ടലിലാണ്  വൈകുന്നേരം ഇരുവരും ഒരുമിച്ചെത്തിയത്. വൻ സുരക്ഷാ സന്നാഹവും ഒപ്പമു ണ്ടായി രുന്നു.  കാനഡയിൽ പര്യടനം നടത്തുന്ന കാത്തി പെറിയുടെ സംഗീത പരിപാടി മോൺട്രിയലിൽ ഉൾപ്പെടെ അരങ്ങേറുന്നുണ്ട്. 

ഭർത്താവ് നടൻ ഒർലാൻഡോ ബ്ലൂമായുള്ള ബന്ധം അടുത്തിടെയാണ് കാത്തി പെറി പിരിഞ്ഞത്. ഇരുവർക്കും നാലു വയസ്സുള്ള ഒരു മകളുണ്ട്.  സാമൂഹികപ്രവർത്തകയായ  സോഫിയയിൽനിന്ന് 2023ലാണ് ട്രൂഡോ വിവാഹമോചന നേടിയത്. 

Justin Trudeau and American pop singer Katy Perry are rumored to be dating

Share Email
Top