കെ.ആർ. മീരയ്ക്ക് ബുക് ബ്രഹ്മ സാഹിത്യ പുരസ്‌കാരം; രണ്ട് ലക്ഷം രൂപയും ഫലകവും സമ്മാനിക്കും

കെ.ആർ. മീരയ്ക്ക് ബുക് ബ്രഹ്മ സാഹിത്യ പുരസ്‌കാരം; രണ്ട് ലക്ഷം രൂപയും ഫലകവും സമ്മാനിക്കും

ബെംഗളൂരു: 2025ലെ ബുക് ബ്രഹ്മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആർ. മീര അർഹയായി. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഓഗസ്റ്റ് എട്ട് മുതൽ 10 വരെ ബെംഗളൂരു സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബുക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ സമാപനദിവസം പുരസ്‌കാരം സമ്മാനിക്കും. തുടർന്ന് കെ.ആർ. മീര പ്രഭാഷണം നടത്തും.

ദക്ഷിണേന്ത്യൻ സാഹിത്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ എഴുത്തുകാർക്കുള്ള അംഗീകാരമായി നൽകിവരുന്ന പുരസ്‌കാരമാണിത്.

K.R. Meera to receive Book Brahma Literary Award; to be awarded Rs. 2 lakh and a plaque

Share Email
Top