കാലിഫോര്‍ണിയ: താന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരത്തിനില്ലെന്നു മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന കമലാ ഹാരിസ്. ഏറെ നാളുകളായി തുടരുന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ വിരാമമായത്.
പല കോണുകളില്‍ നിന്നും ഗവര്‍ണര്‍ സ്ഥാനത്തേയക്ക് മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ വളരെയേറെ ചിന്തിച്ച ശേഷമാണ് മത്സരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും കമല വ്യക്തമാക്കി. കാലിഫോര്‍ണിയ സംസ്ഥാനം എന്റെ വീടാണ്. ഇവിടുത്ത ജനത എന്നെ ഏറെ സ്‌നേഹിക്കുന്നവരുമാണെന്നും അവര്‍ പറഞ്ഞു. അധികാര രാഷ്ട്രീയത്തില്‍ തത്കാലം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു വെളിപ്പെടുത്തിയ കമല, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രിയാകുകയുമാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ കമല നല്കുന്ന സന്ദേശം വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന സൂചനകളാണ്.
കാലിര്‍ഫോര്‍ണിയ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഏറെ വളക്കൂറുള്ള മണ്ണാണ്. ഈ തീരുമാനം 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ടെന്ന് ഹാരിസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള പ്രചാരണം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് പരിമിതികള്‍ ഉണ്ടാക്കുമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു.
നിലവിലെ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിനു വീണ്ടും മത്സരിക്കാന്‍ കഴിയില്ല. ഇതോടെ പുതിയ ആളെ ഗവര്‍ണര്‍ സ്ഥാനത്തേയക്ക് ഡമോക്രാറ്റുകള്‍ കണ്ടെത്താനുള്ളനീക്കം. ആരംഭിച്ചു.സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
Kamala Harris clarifies stance on not running for governor