കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച KAN Cruise 2025: സമുദ്രയാത്രയുടെ ഒരു മലയാളി ഉത്സവം

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച KAN Cruise 2025: സമുദ്രയാത്രയുടെ ഒരു മലയാളി ഉത്സവം

നാഷ്‌വിൽ:ടെന്നീസിയിലെ മലയാളി സമൂഹത്തിന്‍റെ കുടുംബ സൗഹൃദത്തിനും ഐക്യത്തിനും ഊന്നൽ നൽകി കൊണ്ട്, കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN) വിജയകരമായി സംഘടിപ്പിച്ച KAN Cruise 2025 ജൂലൈ 18 മുതൽ 21 വരെ നാല് ദിവസങ്ങളിലായി റോയൽ കരീബിയൻ – ഫ്രീഡം ഓഫ് ദ സീസ് ക്രൂസിൽ നടന്നു. ജൂലൈ 18 ന് വൈകുന്നേരം ഫ്ലോറിഡയിലെ മയാമിയിൽ നിന്നും ആരംഭിച്ച യാത്ര രണ്ടാം ദിനം Perfect Day at Coca Cay ദ്വീപും മൂന്നാം ദിനം Nassau ബഹാമസും സന്ദർശിച്ച ശേഷം നാലാം നാൾ മയാമിയിൽ തിരിച്ചെത്തി. പങ്കെടുത്ത എല്ലാപേർക്കും ആത്മസന്തോഷം നൽകിയതും, വളരെ കാലത്തോളം ഓർമകളിൽ സൂക്ഷിച്ചു വെക്കാവുന്നതുമായ  ഒരു അനുഭവമായി ഇത് മാറി. 

എഴുപതോളം അംഗങ്ങൾ പങ്കെടുത്ത ഈ സമുദ്രയാത്ര വിനോദ സഞ്ചാരത്തിന് ഉപരിയായി  കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം അവരുടെ സാംസ്‌കാരിക ഐക്യത്തിന്‍റെ ഒരു പ്രത്യേകത കൂടി  വിളിച്ചറിയിക്കുന്നതായിരുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ പലർക്കും മറ്റൊരാളെ അടുത്തറിയാൻ സമയമുണ്ടാകാറില്ല. എന്നാൽ ഇത്തരം യാത്രകൾ വഴി കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കപ്പെടാനും, കുട്ടികൾക്കിടയിൽ സൗഹൃദങ്ങൾ വർധിപ്പിക്കാനും ഉപകരിക്കും. 

പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ, കുടുംബങ്ങൾക്കൊപ്പം സമുദ്രതീരങ്ങൾ അനുഭവിക്കുകയും, മനസ്സുതുറന്ന സംഭാഷണങ്ങൾ നടത്തുകയും ചെയ്ത ഈ യാത്ര, സാമൂഹ്യബന്ധംവിപുലമാക്കുന്നതിന് വലിയ വേദിയായി കൂടി മാറി. വിവിധ തലമുറകളെ ഒരേ വേദിയിൽ കൂട്ടിച്ചേർക്കുന്ന ഇത്തരം യാത്രകൾ കമ്യൂണിറ്റി ബന്ധങ്ങൾ വളർത്താനും വഴിയൊരുക്കും. KAN Cruise 2025 പങ്കെടുത്തവരുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ച ഒരു യാത്രയായിയിരുന്നു. അക്ഷരാർത്ഥത്തിൽ  സമുദ്രയാത്രയുടെ ഒരു മലയാളി ഉത്സവം തന്നെയായി ഇത് മാറി.  

KAN Cruise 2025 Organized by the Kerala Association of Nashville: A Malayali Festival on the Sea

Share Email
LATEST
Top