നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത പിൻവലിച്ച്  കാന്തപുരം: പിൻവലിച്ചത് വാർത്താ ഏജൻസിയെന്ന് വിശദീകരണം

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത പിൻവലിച്ച്  കാന്തപുരം: പിൻവലിച്ചത് വാർത്താ ഏജൻസിയെന്ന് വിശദീകരണം

തിരുവനന്തപുരം: യമനിൽ  വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി  നഴ്സി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി  എന്ന വാർത്ത പിൻവലിച്ചു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്തയാണ് പിൻവലിച്ചത്.

ഇന്നലെയാണ് വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരത്തിന്റെ ഓഫീസിൽ നിന്നുമുളള അറിയിപ്പ് ഉൾപ്പെടുത്തി വാർത്താ  ഏജൻസി നല്കിയ വാർത്തയാണ് ഇന്നലെ ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഇന്ന് ഡിലീറ്റ് ചെയ്തിട്ടുള്ളത്.

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു.. എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന്  ന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കാന്തപുരം എക്സിലില്‍ നിന്ന് പഴയ വാർത്ത പിൻവലിച്ചിട്ടുള്ളത്. എന്നാൽ വാർത്ത ഏജൻസിയാണ് എക്സിൽ നിന്നും പോസ്റ്റ് പിൻവലിച്ചതെന്നും നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്തയിൽ ഉറച്ചു നിൽക്കുന്നതായി കാന്തപുരത്തിന്റെ ഓഫീസ് പറയുന്നു

Kanthapuram retracts news that Nimisha Priya’s death sentence was avoided

Share Email
LATEST
Top