സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി: കീം ഫലം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി: കീം ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എന്‍ജിനിയറിംഗ്, ആര്‍കിടെക്ചര്‍, ഉള്‍പ്പെടെയുള്ള കോഴ്‌സുകളിലേയ്ക്ക് സംസ്ഥാന പ്രവേ ശന കമ്മീഷ്ണറേറ്റ് പ്രഖ്യാപിച്ച കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിംഗിന്റേതാണ് ഉത്തരവ്.

എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി ബിഎസ്ഇ സിലബസ് വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. ഇതോടെ പ്രവേശന പരീക്ഷാ ക്മ്മീഷ്ണറേറ്റ് നിലവില്‍ പുറപ്പെടുവിച്ച റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികള്‍ പൂര്‍ണമായും റദ്ദാക്കപ്പെട്ടിരിക്കയാണ്.

പ്രോസ്‌പെക്ടസ് അനുസരിച്ചുള്ള ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പരീക്ഷ എഴുതിയതെന്ന വാദം ഉന്നയിച്ചാണ് ഒരു വിഭാഗം വിദ്യാര്‍ഥികല്‍ കോടതിയെ സമീപിച്ചതും അതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി വന്നിരിക്കുന്നതും.

keam-result-canceld-high-court-today

Share Email
LATEST
More Articles
Top