കൊല്ലം തേവലക്കരയിൽ മിഥുൻ എന്ന എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ദുഃഖകരമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
മിഥുൻ്റെ മരണത്തിലേക്ക് നയിച്ച അപകടത്തിൻ്റെ കാരണം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ തേവലക്കര ബോയ്സ് സ്കൂളിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. രാവിലെ സ്കൂൾ ഗ്രൌണ്ടിൽ കളിക്കുന്നതിനിടെ സമീപത്തിള്ള ഷെഡ്ഡിൻ്റെ മേൽക്കൂര ഷീറ്റിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കവേയാണ് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് വിദ്യാർഥിക്ക് ഷോക്കേറ്റത്. ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതിയ മിഥുന്‍ വൈദ്യുതി കമ്പിയില്‍ അബദ്ധത്തിൽ കയറി പിടിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
‘മിഥുൻ്റെ മരണം ദുഃഖകരം’: കൊല്ലത്ത് വിദ്യാർഥി ഇലക്ട്രിക്ക് ഷോക്കേറ്റ് മരിച്ച അപകടം പരിശോധിക്കുമെന്ന് പിണറായി വിജയൻ
July 17, 2025 5:55 pm
