കേരള സർവകലാശാലയിലെ പോര് മുറുകുന്നു; രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി സി

കേരള സർവകലാശാലയിലെ പോര് മുറുകുന്നു; രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി സി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ രജിസ്ട്രാർ- വിസി പോര് മുറുകുന്നു. രജിസ്ട്രാർ-
കെ എസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വി സി മോഹനൻ കുന്നുമ്മൽ നിർദ്ദേശം നൽകി. അനിൽകുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാൻ ആണ് വിസിയുടെ നിർദേശം.

ഇത് സംബന്ധിച്ച അറിയിപ്പ് ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കും വിസിയായ മോഹനൻ കുന്നുമ്മൽ നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വാഹനത്തിൻ്റെ താക്കോൽ ഡ്രൈവറുടെ പക്കൽ നിന്നും വാങ്ങി ഡോ. മിനി കാപ്പനെ ഏൽപ്പിക്കാനാണ് വിസി സെക്യൂരിറ്റി ഓഫിസറോട് പറഞ്ഞിരിക്കുന്നത്.

അതേസമയം ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കെ എസ് അനിൽ കുമാർ പ്രതികരിച്ചിരിക്കുന്നത്. വാഹനം താൻ തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഇന്ന് സർവകലാശാലയിൽ നിന്ന് തിരികെ വീട്ടിലേക്ക് പോയത് ഔദ്യോഗിക വാഹനത്തിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH NEWS SUMMARY: Kerala University vice chancellor Mohanan Kunnummal restricts registrar from using the official vehicle

Share Email
LATEST
Top