ബോളിവുഡ് താരം കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയില്‍ ഖാലിസ്ഥാന്‍വാദികളുടെ വെടിവെയ്പ്

ബോളിവുഡ് താരം കപില്‍ ശര്‍മ്മയുടെ കാനഡയിലെ കഫേയില്‍ ഖാലിസ്ഥാന്‍വാദികളുടെ വെടിവെയ്പ്

സറേ (ബ്രിട്ടീഷ് കൊളംബിയ): ബോളിവുഡ് ഹാസ്യനടന്‍ കപില്‍ ശര്‍മ കാനഡയില്‍ ആരംഭിച്ച കാപ്‌സ് കഫേ എന്ന റെസ്റ്റോറന്റില്‍ വെയിവെയ്പ്പ. റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ മാത്രമാപ്പോഴാണ് ഇവിടെ വെടിവെയ്പ് ഉണ്ടായത്. ഒന്‍പത് റൗണ്ട് വെടിവെയ്പ് നടന്നു. വെടിവെയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ജിത് സിംഗ് ലഡി ഏറ്റെടുത്തു.
റസ്‌റ്റോറന്റ് വ്യവസായത്തിലേയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ആരംഭിച്ച റസ്റ്റോറന്റ്. ഭാര്യ ഗിന്നി ചത്രത്തും കപില്‍ ശര്‍മയും ചേര്‍ന്നായിരുന്നു റസ്റ്റോറന്റ് തുടങ്ങിയത്. കാറിലെത്തിയ ആളാണ് കഫേയ്ക്ക് നേരെ വെടി ഉതിര്‍ത്തത്.

ഇന്ത്യ കൊടും തീവ്രവാദികളുടെ പട്ടികയില്‍ പെടുത്തിയ ആളാണ് ലഡ്ഡി. ഇയാള്‍ക്ക് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധമുണ്ടെന്നു കനേഡിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഖലിസ്ഥാനികള്‍ക്കെതിരെ കപില്‍ ശര്‍മ മുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ് ഭീകരരെ പ്രകോപിപ്പിച്ചതെന്നും വെടിവയ്പ്പിലേയ്ക്ക് നയിച്ചതെന്നും പറയപ്പെടുന്നു.പോലീസും ഫോറന്‍സിക് സംഘങ്ങളും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം ആരംഭിച്ചു.

Khalistanis open fire at Bollywood star Kapil Sharma's cafe in Canada
Share Email
Top