ചെന്നൈ: തമിഴ്‌നാട് ബിജെപി ഉപാധ്യക്ഷയായി തെന്നിന്ത്യൻ നടി ഖുശ്ബു സുന്ദറിനെ നിയമിച്ചു. നിയമനത്തില്‍ ബിജെപി നേതാക്കളോട് ഖുശ്ബു നന്ദി അറിയിച്ചു. ബുത്ത് കമ്മിറ്റികള്‍ ശക്തിപ്പെ ടുത്തുകയെന്നതിനാണ് ആദ്യ പരിഗണനയെന്ന് ഖുശ്ബു പറഞ്ഞു.
ടിവികെ ബിജെപിയുമായും എഐ എഡിഎംകെയുമായും കൈകോര്‍ക്കുന്നത് വളരെ നല്ലതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.’നമ്മള്‍ കഴിയുന്നത്ര ജനങ്ങളിലേക്ക് എത്തിച്ചേരണം, വീടും തോറും പ്രചാരണം നടത്തുകയും വോട്ടര്‍മാരെ നേരിട്ട് കാണുകയും വേണം, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നന്മയെക്കുറിച്ച് അവരോട് സംസാരിക്കണമെന്നും ഖുശ്ബു പറഞ്ഞു.
2020ലാണു ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ മത്സരിച്ചു.
Khushbu appointed as Tamil Nadu BJP vice president