കൊല്ലം സ്വദേശിനിയെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം സ്വദേശിനിയെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം സ്വദേശിനിയായ 25 കാരിയെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്.

എംബിഎ ബിരുദധാരിയായ അനീറ്റ കാനഡയില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. കാനഡയിലെ ടൊറന്റോയില്‍ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിനുശേഷമേ മരണകാര്യം സംബന്ധിച്ച് വ്യക്തത വരികയുള്ളു.

Kollam native found dead in Canada

Share Email
LATEST
More Articles
Top