ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്തുവച്ച് ചിക്കാഗോ കൂടല്ലൂർ നിവാസികളുടെ സംഗമം ‘ഗ്രാമോത്സവം’ പ്രാഢോജ്ജ്വലമായി നടത്തപ്പെട്ടു. കഴിഞ്ഞ 27 വർഷവും മുടങ്ങാതെ നടത്തപ്പെടുന്ന സംഗമം ഈ വർഷം ജൂലൈ 27 ഞായർ ഉച്ചകഴിഞ്ഞ് 2 മുതൽ വലിയ ജനപങ്കാളിത്തത്തോടെ ആഘോഷപൂർവം നടത്തപ്പെട്ടു.

വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളും ഗ്രാമീണ തനിമ പുലർത്തുന്ന വിവിധ മത്സരങ്ങളും എല്ലാ പ്രായവിഭാഗങ്ങളെയും കോർത്തിണക്കിയും നടത്തപ്പെട്ടു. കൂടല്ലൂർ എന്ന അനുഗ്രഹീത ഗ്രാമത്തിന്റെ നന്മ അനുഭവിച്ച് അറിഞ്ഞ ഏവർക്കും കൂടല്ലൂർ ഗ്രാമോത്സവം ഒരു നവ്യാനുഭവമായി മാറി.
Kudalloor Village Festival turns the goodness of the country into a festival