റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകന്‍ ചൈതന്യ ബഗേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ ചൈതന്യയുടെ ജന്മദിനത്തില്‍ തന്നെയാണ് അറസ്റ്റ് എന്നതും പ്രത്യേകതയാണ്.
ഇന്നു രാവിലെ ഇ.ഡി ചൈനത്യയുടെ വസതിയില്‍ റെയ്ഡ് നടത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ നടന്നതായി ആരോപിക്കപ്പെടുന്ന 2,160 കോടി രൂപയുടെ മദ്യ അഴിമതി കേസില്‍ പ്രധാന കണ്ണിയാണ് ചൈതന്യയെന്നാണ് ഇ.ഡിയുടെ നിലപാട്.സംസ്ഥാനത്ത് ‘സമാന്തര മദ്യ വിതരണ സംവിധാനം” നികുതികളില്ലാത്ത മദ്യം നേരിട്ട് സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പ്പനശാലകളിലേക്ക് എത്തിച്ചുവെന്നും ഇതുവഴി സംസ്ഥാനത്തിന് വന്‍ സാമ്പത്തീക നഷ്ടം ഉണ്ടാക്കിയെന്നുമാണ് ഇ.ഡി നിലപാട്.
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പ്രതികരിച്ചു. ‘ഞങ്ങള്‍ സത്യത്തിനായി പോരാടും, ഭയപ്പെടില്ല. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ നശിപ്പിക്കപ്പെടുകയാണ്. ഇഡി, ഐടി, സി.ബി.ഐ, ഡി.ആര്‍.ഐ തുടങ്ങിയ ഏജന്‍സികള്‍ളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Liquor scam case; Enforcement Directorate arrests Bhupesh Baghel’s son