മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി  ചിക്കാഗോയുടെ കാർണിവൽ സെപ്റ്റംബർ 27-ന്

മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി  ചിക്കാഗോയുടെ കാർണിവൽ  സെപ്റ്റംബർ 27-ന്

ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി (MOCS) ചിക്കാഗോയിലെ എല്ലാ മലയാളികൾക്കുമായി സെപ്റ്റംബർ 27 ശനിയാഴ്ച ഒരു കാർണിവൽ സംഘടിപ്പിക്കുന്നു. വിനോദവും കായിക വിനോദങ്ങളും കുട്ടികൾക്കുള്ള റൈഡുകളും കേരളത്തനിമയുള്ള വിഭവങ്ങളും ഉൾപ്പെടുത്തി, എന്നും ഓർമിക്കാൻ കഴിയുന്ന ഒരു പരിപാടിയാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ചിക്കാഗോ മലയാളികൾക്കിടയിൽ ഇത്തരമൊരു വിനോദപരിപാടി ആദ്യമായാണെന്ന് സംഘാടകർ അറിയിച്ചു. ഉച്ചയ്ക്ക് 11 മണിക്ക് കാർണിവൽ ആരംഭിക്കും.

കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സ്റ്റേജ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധതരം നൃത്തങ്ങൾ, പ്രഗത്ഭരായ ഗായകരെ ഉൾപ്പെടുത്തിയുള്ള ഗാനമേള, ചിക്കാഗോയിലെ പ്രശസ്തരായ കാറ്ററിംഗ് സർവീസ് നടത്തുന്ന തട്ടുകട, കേരളത്തിലെ ചായക്കട, മുറുക്കാൻ കട എന്നിങ്ങനെ മലയാളികളുടെ എല്ലാ രുചിഭേദങ്ങളെയും തൊട്ടുണർത്തുന്ന ഗൃഹാതുരമായ ഒരനുഭവമായിരിക്കും ഈ ദിനമെന്ന് സംഘാടകർ അറിയിച്ചു.

ഈ ഗതകാല സുഖസ്മരണകളെ കണ്ടും കേട്ടും അനുസ്മരിക്കാനുള്ള അസുലഭ സന്ദർഭമാണ് ചിക്കാഗോ മലയാളികൾക്ക് കൈവന്നിരിക്കുന്നത്. പരിപാടികൾ നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

സംഘടന പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പിന്റെ നേതൃത്വത്തിൽ ഫിലിപ്പ് കുന്നേൽ, എബ്രഹാം വർക്കി, അജിത് ഏലിയാസ്, ഡോ. എബ്രഹാം ജോസഫ്, ജിജോ വർഗീസ് എന്നിവരടങ്ങുന്ന ഒരു പൊതു കമ്മിറ്റി രൂപീകരിച്ചു. ജനറൽ കൺവീനർ ഫിലിപ്പ് കുന്നേൽ ജോസഫിന്റെ നേതൃത്വത്തിൽ കാർണിവലിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്.

  • എന്റർടെയിൻമെന്റ് കമ്മിറ്റി: ഏലിയാമ്മ പൂന്നൂസ്
  • ഫുഡ് കമ്മിറ്റി: ഏലിയാസ് തോമസ്, ഡോ. ജോസഫ് എബ്രഹാം
  • ഇവന്റ് & സ്റ്റേജ്: SMS ഇവന്റ് മാനേജ്‌മെന്റിന് വേണ്ടി ഡോ. സിബിൾ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ടീം
  • ഫിനാൻസ് കമ്മിറ്റി: ഡോ. ബിനു ഫിലിപ്പ്, എബ്രഹാം വർക്കി
  • മാർക്കറ്റിംഗ് & പ്രൊമോഷൻ: ബിജു സക്കറിയ
  • മീഡിയ പാർട്ണർ: ഐസസ്
  • പബ്ലിസിറ്റി കമ്മിറ്റി: ജോർജ്ജ് പണിക്കരുടെ നേതൃത്വത്തിൽ

കൂടുതൽ വിവരങ്ങൾക്കും കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും www.mocschicago.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Malankara Orthodox Christian Society Chicago’s Carnival on September 27th

Share Email
LATEST
Top