മലയാളി ഡോക്ടറെ അബുദാബിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ഡോക്ടറെ അബുദാബിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: മലയാളി വനിതാ ദന്ത ഡോക്ടറെ അബുദാബിയില്‍ വീട്ടില്‍് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54) ആണ് മരിച്ചത്. 54 വയസാണ്. രണ്ടു ദിവസമായി ഡോക്ടറെ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുസസഫ ഷാബിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ ദന്ത ഡോക്ടര്‍ ആയിരുന്നു. 10 വര്‍ഷത്തിലേറെയായി അബുദാബിയിലായിരുന്നു.

അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവര്‍ സജീവമായിരുന്നു. ഭര്‍ത്താവ് സുജിത്ത് നാട്ടിലാണ്.

Malayali doctor found dead at home in Abu Dhabi

Share Email
LATEST
Top