ക്വലാലംപുർ/കീവ്: യുക്രൈൻ സമാധാന ചർച്ചകൾക്കായി യുഎസും റഷ്യയും പുതിയ ആശയങ്ങൾ കൈമാറിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
വ്യാഴാഴ്ച മലേഷ്യയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു.
സമാധാനം ഉറപ്പുനൽകുമെന്ന് പറയാനാവില്ലെങ്കിലും പുതിയതും വ്യത്യസ്തവുമായ ഒരു സമീപനമാണ് ഇതെന്ന് പറഞ്ഞ റൂബിയോ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
സംഘർഷം അവസാനിപ്പിക്കാൻ റഷ്യ താത്പര്യം കാണിക്കാത്തതിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരാശനാണ്. അത് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മാറ്റമുണ്ടാകുന്നപക്ഷം സമാധാനശ്രമങ്ങളിൽ തുടർന്നും പങ്കാളികളാകും- അദ്ദേഹം പറഞ്ഞു.
അതിനിടെ, വ്യാഴാഴ്ച രാത്രി കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. യുദ്ധം തുടങ്ങി മൂന്നുവർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇതെന്ന് വൃത്തങ്ങൾ അറിയിച്ചു.
Marco Rubio says US and Russia have exchanged new ideas for Ukraine peace talks