സിഎംആർഎൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന പരാതിയിൽ വീണാ വിജയനും സിഎംആർഎൽ അധികൃതർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരു മാസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം.സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് ‘മാസപ്പടി’ എന്ന പേരിൽ സേവനങ്ങളൊന്നും നൽകാതെ പണം നൽകിയെന്ന എസ് എഫ് ഐഒ കണ്ടെത്തലിൽ നിന്നാണ് കേസിന്റെ തുടക്കം. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്ജ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, അഴിമതി വിരുദ്ധ നിയമം, കമ്പനി നിയമം എന്നിവ പ്രകാരം അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹർജിയിലുണ്ട്.
മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്ക് ഹൈക്കോടതി നോട്ടീസ്
July 23, 2025 7:57 pm
