മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പയ്ക്ക് ഡാളസില്‍ ഊഷ്മള വരവേല്‍പ്

മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പയ്ക്ക് ഡാളസില്‍ ഊഷ്മള വരവേല്‍പ്

പി പി ചെറിയാന്‍

ഡാളസ് : മാര്‍ത്തോമ്മ സഭയുടെ എപ്പിസ്‌കോപ്പയായി ചുമതലയേറ്റത്തിന് ശേഷം ആദ്യമായി ഡാലസില്‍ എത്തിച്ചേര്‍ന്ന അടൂര്‍ ഭദ്രാസനാധിപനും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റുമായ യ ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിമിനു ഡാളസ് വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി .


മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണു ബിഷപ്പ് മാര്‍ സെറാഫിം എത്തിച്ചേര്‍ന്നത്.

ജൂലൈ 13 ഞായറാഴ്ച പുലര്‍ച്ചെ എത്തിച്ചേര്‍ന്ന എപ്പിസ്‌കോപ്പയെ സ്വീകരിക്കാന്‍ ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ ഷിബി എം എബ്രഹാം ,സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവക വികാരി റവ റെജിന്‍ രാജു ,ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവക റവ എബ്രഹാം വി സാംസണ്‍ , ഭദ്രാസന കൗണ്‍സില്‍ അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം, സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവക വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം , ജിമ്മി മാത്യൂസ് ,ജിജി മാത്യു എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിമാന താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.


തിങ്കളാഴ്ച വൈകുന്നേരം ഏഴിന് ഡാലസിലെ മെസ്‌ക്വിറ്റ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.
ചൊവ്വാഴ്ച വൈകുന്നേരം ആറിന് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകയില്‍ വെച്ച് ആദ്യമായി ഡാലസില്‍ എത്തിച്ചേര്‍ന്ന ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പായ്ക്ക് ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡാലസിലെ എല്ലാ മാര്‍ത്തോമ്മ ഇടവകളെയും പങ്കെടുപ്പിച്ച് വരവേല്‍പ്പ് നല്‍കും.

Mathews Mar Seraphim Episcopa receives warm welcome in Dallas
Share Email
More Articles
Top