കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു

കോട്ടയം :ഗാന്ധിനഗറിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയി കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടം തകർന്നു വീണ അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ലെന്നായിരുന്നു അധികൃതർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കെട്ടിട അവശിഷ്ടങ്ങൾക്കിടെ നടത്തിയ തെരച്ചിലിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തി.

മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്.

രാവിലെ പതിനൊന്നുമണിയോടെയാണ് പതിനാലാം വാർഡിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴാണ് അപകടം.

medical-college-building-collapse-in-kottayam-one-women-died

Share Email
LATEST
Top