30 വയസിന് മുൻപേ മെനോപോസ്; യുവതികളിൽ അകാല ആർത്തവവിരാമം പെരുകുന്നു

30 വയസിന് മുൻപേ മെനോപോസ്; യുവതികളിൽ അകാല ആർത്തവവിരാമം പെരുകുന്നു

സാധാരണയായി സ്ത്രീകളിൽ 45 വയസ്സിനും അതിന് മുകളിൽ ആർത്തവവിരാമം (മെനോപോസ്) സംഭവിക്കുന്നതാണ്. ഭൂരിഭാഗം പേർക്ക് ഇത് 50യുടെ പരിധിക്കപ്പുറമാണ് അനുഭവപ്പെടുന്നത്. എന്നാൽ 30 വയസ്സിന് മുൻപേ ആർത്തവം നിലയ്ക്കുന്നയാളുടെ എണ്ണം ഇപ്പോൾ പെരുകുന്നതായി പുതിയ പഠനങ്ങൾ പറയുന്നു.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, അണ്ഡാശയങ്ങളിൽ അണ്ഡങ്ങളുടെ അകാല ക്ഷയം ആണ് ഇതിന് പ്രധാനമായ കാരണമായി കരുതുന്നത്. പല യുവതികളും, പ്രത്യേകിച്ച് ഗർഭധാരണത്തിൽ താമസം വരുമ്പോൾ , വന്ധ്യത കേന്ദ്രങ്ങളിൽ എത്തുന്നപോഴാണ് ഈ സത്യം മനസ്സിലാകുന്നത്.

രോഗം തിരിച്ചറിയപ്പെടുന്നത് എങ്ങനെ?

ആർത്തവം തെറ്റുന്നത് ആദ്യഘട്ടത്തിൽ ഗർഭധാരണയുമായി കാണുന്ന യുവതികൾ . അത് അല്ലാതെവരുമ്പോൾ പരിശോധനകളിൽ ആണ് ഇത് ആർത്തവവിരാമത്തിന്റെ തുടക്കഘട്ടമാണെന്നു അറിയുന്നത് .
ചിലർക്ക് 29 വയസ്സോ അതിലും കുറവ് പ്രായമായിരിക്കും, അതുവരെ പതിവായി ആർത്തവം ഉണ്ടായിരുന്നതിനാൽ അസ്വാഭാവികതയെക്കുറിച്ച് സംശയിക്കാൻ പോലും ശ്രമിക്കാത്തവരും ഉണ്ട്.

​യുവതികളിൽ വളരെ നേരത്തേ തന്നെ അണ്ഡാശയങ്ങളുടെ പ്രവർത്തനം നിലക്കുന്നത് കൊണ്ടാണ് നേരത്തേ ആർത്തവ വിരാമം സംഭവിക്കുന്നത്. ഇതിനെ ഒരിക്കലും സ്വാഭാവിക ആർത്തവവിരാമമായി കണക്കാക്കാനാകില്ല. സാധാരണ ഗതിയിൽ സ്ത്രീകളിൽ 45 വയസിന് ശേഷമാണ് അണ്ഡങ്ങളുടെ ഉൽപ്പാദനവും ഗുണനിലവാരവും കുറഞ്ഞു തുടങ്ങുക. എന്നാൽ നേരത്തേയെത്തുന്ന ആർത്തവ വിരാമത്തിന് പല കാരണങ്ങളുണ്ടാകാമെന്ന് മുതിർന്ന ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ഡോ. വൈശാലി ശർമ പറയുന്നു. ജനിതമായ കാരണങ്ങളാണ് ഒന്ന്. റേഡിയേഷനും കീമോതെറാപ്പിയും അകാല ആർത്തവ വിരാമത്തിലേക്ക് നയിച്ചേക്കാം. അതുപോലെ ഓട്ടോ ഇമ്മ്യൂൺ തകരാറുകൾ, ജീവിത ശൈലീ മാറ്റങ്ങൾ, മദ്യപാനം എന്നിവയും. അമ്മമാർക്ക് നേരത്തേ ആർത്തവ വിരാമം സംഭവിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും മക്കൾക്കും അങ്ങനെ വരാമെന്നും ഡോ. ശർമ പറയുന്നു. അണ്ഡാശയത്തിൽ അണ്ഡങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും ചില സ്ത്രീകളിൽ ഇടവിട്ട് ആർത്തവം വരുന്ന കേസുകളുമുണ്ട്. ഇതും പ്രശ്നമാണെന്ന് ഡോക്ടർ പറയുന്നു.

എ.എം.എച്ച് (ആന്റി മ്ലേരിയൻ ഹോർമോൺ)എന്നറിയപ്പെടുന്ന പരിശോധന വഴി ഓവേറിയൻ റിസർവ്(അണ്ഡാശയങ്ങളിലെ അണ്ഡങ്ങളുടെ എണ്ണം) കണ്ടെത്താൻ ഇക്കാലത്ത് കൃത്യമായി സാധിക്കും. അൾട്രാസൗണ്ട് വഴിയും ഫോളിക്കിളുകളുടെ എണ്ണം കൃത്യമായി അറിയാൻ സാധിക്കും. ഇക്കാലത്ത് 20കളിലുള്ള പല യുവതികളിലും ഓവേറിയൻ പ്രശ്നങ്ങൾ കണ്ടുവരുന്നതായി ലീലാവതി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. റീഷ്മ പായ് പറയുന്നു. അതുപോലെ പാരിസ്ഥിതിക പ്രശ്നങ്ങൾ, വൈകിയുള്ള പ്രസവം, ചില ജനിതക പ്രശ്നങ്ങൾ എന്നിവയും അകാല ആർത്തവ വിരാമത്തിലേക്ക് നയിക്കാമെന്നും അവർ പറയുന്നു. 19 വയസിൽ ആർത്തവ വിരാമം സംഭവിച്ച പെൺകുട്ടികൾ ചികിത്സക്കെത്തിയ കാര്യവും ഡോക്ടർ ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.

പരിശോധനയിൽ രോഗം കണ്ടെത്തുമ്പോൾ, പലർക്കും ആദ്യം ഞെട്ടലാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുണ്ടാകാത്തവരാണെങ്കിൽ അവർക്ക് അത് അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുമെന്നും ഡോ. വൈശാലി ശർമ ചൂണ്ടിക്കാട്ടുന്നു. രോഗവിവരം കണ്ടെത്തുമ്പോൾ എല്ലാം തകർന്ന് അവർ പൊട്ടിക്കരയും. സ്വപ്നങ്ങളെല്ലാം നിമിഷ നേരംകൊണ്ട് അപഹരിക്കപ്പെട്ടതുപോലെയാണ് അവർക്ക് തോന്നുക. അങ്ങനെയുള്ളവർക്ക് ദാതാവിന്റെ അണ്ഡം വഴിയുള്ള ഐ.വി.എഫാണ് അൽപമെങ്കിലും ആശ്വാസം പകരുക.

ആരോഗ്യമുള്ള മറ്റൊരു സ്ത്രീയിൽ നിന്ന് അണ്ഡമെടുത്ത്, ഭർത്താവിന്റെ ബീജവുമായി സംയോജിപ്പിച്ച് യുവതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാ​ണ് ചെയ്യുന്നതെന്നും ഡോക്ടർ വിശദീകരിച്ചു. എന്നാൽ മറ്റൊരു സ്ത്രീയുടെ അണ്ഡം സ്വീകരിക്കാൻ ചിലരെങ്കിലും മടി കാണിക്കും. അവരെ ബോധവത്കരിക്കുകയാണ് പീന്നീടുള്ള വഴി. ഐ.വി.എഫിന്റെ ചെലവ് താങ്ങാൻ കഴിയുന്നവർക്ക് മാത്രമേ ഇത്തരത്തിൽ ഗർഭധാരണം സാധ്യമാവുകയുള്ളൂ.

Menopause Before 30: Premature Ovarian Failure on the Rise Among Young Women

Share Email
Top