കണ്ടന്‍റ് കോപ്പിയടി തടയാൻ ശക്തമായി മെറ്റ ; ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തു

കണ്ടന്‍റ് കോപ്പിയടി തടയാൻ ശക്തമായി മെറ്റ ; ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തു

മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മുതലായവയുടെ മാതൃകമ്പനി) 2025ൽ സ്പാം, കന്റന്റ് മോഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഏകദേശം ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായി അറിയിച്ചു. യഥാർത്ഥ ഉള്ളടക്ക നിർമ്മാതാക്കൾക്ക് ആധികാരികതയും അംഗീകാരം നൽകുന്നതിനും ഫേസ്ബുക്കിന്റെ വിശ്വസനീയത നിലനിര്‍ത്തുന്നതിനുമാണ് ഈ നീക്കം.

എന്താണ് പ്രശ്നം?
ചില അക്കൗണ്ടുകൾ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയും വീഡിയോകളും പകർത്തി പോസ്റ്റ് ചെയ്യുകയാണ്. ഇത് യഥാർത്ഥ കൺടന്റ് ക്രിയേറ്റർമാരുടെ റീച്ച് കുറയ്ക്കുന്നു.

മെറ്റയുടെ പ്രതികരണം:

വ്യക്തിയുടെ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഉള്ളടക്കം നേരിട്ട് പോസ്റ്റ് ചെയ്യുന്നത് അംഗീകരിക്കില്ല.

റീഷെയറുകൾക്ക് വിരോധമില്ല, പക്ഷേ ഒറിജിനൽ കണ്ടൻറിനൊപ്പം ക്രെഡിറ്റ് നൽകണം.

മറ്റുള്ളവരുടെ വിഡിയോ കോപ്പിയടിക്കുന്നവരെ ഫേസ്ബുക്ക് മോണിറ്റൈസേഷന്‍ പ്രോഗ്രാമിൽ നിന്ന് പുറത്താക്കും.

ഇത്തരം പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുകയും ചെയ്യും.

യഥാർത്ഥ വീഡിയോകൾക്കായുള്ള റീച്ച് സംരക്ഷിക്കുന്നതിന് ഡ്യൂപ്ലിക്കേറ്റ് വീഡിയോകൾ തിരിച്ചറിഞ്ഞ് റീച്ച് കുറയ്ക്കും.

പുതിയ പരീക്ഷണങ്ങൾ:
മെറ്റ ഇപ്പോൾ പരീക്ഷിക്കുന്ന പുതിയ സംവിധാനത്തിലൂടെ, ഒരു വീഡിയോയുടെ ചുവടിൽ “Original by…” എന്ന കുറിപ്പ് കാണാനാകും. ഇതുവഴി ഉപയോക്താക്കൾക്ക് യഥാർത്ഥ സ്രഷ്ടാവിനെ തിരിച്ചറിയാൻ സാധിക്കും.

Meta Takes Strong Action to Curb Content Plagiarism; Removes 10 Million Accounts

Share Email
LATEST
Top