മോസ്‌കോ: റഷ്യയില്‍ യാത്ര പുറപ്പെട്ട ശേഷം റഡാറില്‍ നിന്നു കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. 49 പേര്‍ കൊല്ലപ്പെട്ടു. അമുര്‍ മേഖലയിലെ ടൈന്‍ഡ എന്ന സ്ഥലത്തേയക്ക് അടുക്കുമ്പോളാണ് വിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായത്. തുടര്‍ന്ന് ഈ മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
വിമാനത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറു ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നു റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് അറിയിച്ചു. കാണാതായത് എഎന്‍ – 24 യാത്രാവിമാനമാണ്. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ കുട്ടികളാണ്.
റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ വച്ച് എഎന്‍ – 24 യാത്രാവിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമുര്‍ മേഖലയിലെ ടൈന്‍ഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി.
Missing Russian plane crashes; 49 people killed