മിഥുനെ യാത്രയാക്കാനായി അമ്മയെത്തി, സ്കൂളിൽ ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്കാരം വൈകുന്നേരം

മിഥുനെ യാത്രയാക്കാനായി അമ്മയെത്തി, സ്കൂളിൽ ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്കാരം വൈകുന്നേരം

കൊല്ലം: പൊന്നുമോനെ അവസാന യാത്രയാക്കാനായി അമ്മയെത്തി. തന്റെ പ്രിയ പുത്രന്റെ മരണവാർത്ത അറിഞ്ഞ് നെഞ്ചുപൊട്ടും വേദനയോടെയാണ് അമ്മ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ ഒൻപതോടെയാണ് കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ എത്തിയത്.

വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വിമാനത്താവളം സാക്ഷ്യമായത്. ഇളയ മകനെ കെട്ടിപ്പെടിച്ച് പൊട്ടിക്കരഞ്ഞായിരുന്നു സുജ പുറത്തിറങ്ങിയത്. ഇന്നു രാവിലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും മിഥുന്റെ മൃതദേഹം സ്കൂളിലേക്ക് കൊണ്ടുപോയി. സ്കൂളില്‍ 12 മണിവരെ പൊതുദർശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും.

റോഡരികിൽ കാത്തുനിന്നവരും മിഥുന് അന്ത്യാഞ്ജലി അർപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് മിഥുനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരിക്കുന്നത്.

Mithun’s mother came to see him off, and the funeral of Mithun, who died of shock at school, will be held in the evening.

Share Email
LATEST
Top