ന്യൂഡൽഹി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടർച്ചയായി ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രതികരണമില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
24 തവണ ട്രംപ് ഇന്ത്യയ്ക്കെതിരേ പരാമർശം നടത്തിയിട്ടും മോദി മറുപടി നല്കാതെ രാജ്യത്തിന്റെ അഭിമാനത്തെ അടിയറവു വെച്ചതായി കോൺഗ്രസ് കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് കോൺഗ്രസിന്റെ വിമർശനം.
പാർലമെന്റ് വർഷ കാല സമ്മേളനം ചേരാനിരിക്കെ ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിൽ അഞ്ച് വിമാനങ്ങൾ തകർന്നെന്ന അവകാശവാദവുമായി ഡോൺൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു. സംഘർഷം താനാണ് നിർത്തിയതെന്ന് റിപ്പബ്ലിക്കൻ എംപിമാരുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എഐസിസിയുടെ വിമര്‍ശനം.
Modi is sacrificing the pride of the country in front of Trump: Congress