മോദി- ബ്രസീലിയൻ പ്രസിഡന്റ് കൂടിക്കാഴ്ച്ച ഇന്ന്

മോദി- ബ്രസീലിയൻ പ്രസിഡന്റ് കൂടിക്കാഴ്ച്ച ഇന്ന്

റിയോ ഡി ജനീറോ: അഞ്ചു  രാജ്യങ്ങളിലെ വിദേശപര്യടനത്തിന്റെ ഭാഗമായി ബ്രസീലിൽ എത്തിയ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിയൻ പ്രസിഡന്റ്  ലുല ദ സിൽവയുമായി  ചർച്ച നടത്തും. ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക്  വൻ വരവേല്പ്  നൽകി.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അൽവൊറാഡാ കൊട്ടാരത്തിൽ  പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേൽപ് നൽകും. തുടർന്ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തും

 ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒരു മണിക്ക് പ്രധാനമന്ത്രി  ബ്രസീലിൽ നിന്ന് ന മീബിയയിലേക്ക് പോകും. ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഒരു ലോകം ഒരു ആരോഗ്യം എന്ന നിർദ്ദേശം പ്രധാനമന്ത്രി മുന്നോട്ടു വച്ചിരുന്നു. 

modi-meet-brazilian-president-today-at-his-royal-house

Share Email
LATEST
More Articles
Top