മോഹൻലാൽ ഷോ-കിലുക്കം 25 കിക്ക് ഓഫ് നടത്തി

മോഹൻലാൽ ഷോ-കിലുക്കം 25 കിക്ക് ഓഫ് നടത്തി

ഡാളസ് : പത്തൊൻപത് വർഷത്തിന് ശേഷം ഒരു ഗംഭീര ഷോ ഒരുക്കി മോഹൻലാൽ അമേരിക്കയിലേക്ക്. കിലുക്കം25 (Kilukkam25) എന്ന് പേരിട്ടിരിക്കുന്ന സ്റ്റേജ് ഷോ ഒരുക്കിയാണ് അദ്ദേഹവും കൂട്ടരും അമേരിക്കയിൽ എത്തുന്നത്. ലാലേട്ടൻ തന്നെയാണ് ഇക്കാര്യം നവ മാധ്യമങ്ങളിൽ കൂടി നേരത്തെ അറിയിക്കുകയും ചെയ്തു. ” അമേരിക്ക നിങ്ങൾ റെഡിയാകൂ…ഞങ്ങളിതാ വരുന്നു…”

ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ പാകത്തിന്  ഒരു സംഗീത വിരുന്നൊരുക്കി ഞാനും കൂട്ടുകാരും യുഎസ്എയിലേക്ക് വരുന്നു,” ഇത്തവണ ഞാൻ സ്റ്റീഫൻ ദേവസ്സി, പ്രകാശ്‌ വർമ്മ,

രമ്യ നമ്പീശൻ തുടങ്ങി വലിയൊരു താരനിരയോടൊപ്പമാണെന്നും മലയാളത്തിന്റെ പ്രിയ നടൻ പുത്തൻ വീഡിയോയിലൂടെ വ്യക്തമാക്കുകയുണ്ടായത്. വിൻഡ്‌സർ എന്റർടൈൻമെന്റും

ഗാലക്സി എന്റർടൈൻമെന്റും ചേർന്നാണ് ഓഗസ്റ്റ് 30,ശനിയാഴ്ച മാർത്തോമാ ഇവന്റ് സെന്റർ ഡാളസിൽ ഈ വിസ്മയ ഷോ നടത്തുന്നത്. ജൂൺ 30 വൈകുന്നേരം മാർത്തോമാ ഇവന്റ് സെന്ററിൽ കിലുക്കം 25 ഷോയുടെ കിക്ക്‌ ഓഫ് നടത്തി.

ഫാദർ. എബ്രഹാം വി. സാംസൺ ന്റെ ആശീർവാദത്തോടെ ഷിജോ പൗലോസ്, ഷിബു സാമൂവൽ, സണ്ണി മാളിയേക്കൽ, പി പി ചെറിയാൻ,ജോജോ കോട്ടക്കൽ, സിജു വി ജോർജ്, രാജു തരകൻ, സൗബിൻ, ജിജി പി സ്‌കറിയ, അനശ്വരം മാമ്പിള്ളി തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് നടത്തിയത്.

ഡാളസിലെ ഷോക്ക് നേതൃത്വം നൽകുന്ന ബിജിലി ജോർജ്, ബാബുക്കുട്ടി സ്‌കറിയ,ടി വി വർഗീസ്, തോമസ് കോശി, സനുപ് എബ്രഹാം എന്നിവർ കിലുക്കം 25 ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ഈ ഷോയിലെക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

(അനശ്വരം മാമ്പിള്ളി )

Mohanlal show – Kilukkam 25 was kicked off

Share Email
LATEST
Top