കണ്ണൂര്‍: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി റീമയാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസ്സുള്ള മകന് വേണ്ടി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. രാത്രി ഒരു മണിയോടെയാണ് സംഭവം. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
സ്കൂട്ടറിൽ കുഞ്ഞുമായെത്തി പുഴയിൽ ചാടി, അമ്മ മരിച്ചു, മൂന്ന് വയസുകാരനായി തിരച്ചിൽ
July 20, 2025 10:29 am
