മന്ത്രയുടെ പുതിയ സെക്രട്ടറി ആയി ഉണ്ണി തൊയക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു

മന്ത്രയുടെ പുതിയ സെക്രട്ടറി ആയി ഉണ്ണി തൊയക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു

മന്ത്രയുടെ പുതിയ സെക്രട്ടറി ആയി കണക്റ്റിക്കട്ടിൽ നിന്നുള്ള ഉണ്ണി തൊയക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു.”ശാക്തേയം 2027″ ന്യൂയോർക്കിൽ ജൂലൈ 1 മുതൽ 4 വരെ  
നടക്കുന്ന മന്ത്ര(മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് )യുടെ മൂന്നാമത്തെ  കൺവെൻഷനിലേക്കു കടക്കുമ്പോൾ  ,മലയാളി പ്രവാസികൾക്കുള്ളിൽ സാംസ്കാരികവും സംഘടനാപരവുമായുള്ള   നിരന്തരമായ സമർപ്പണത്തിന് അദ്ദേഹത്തിനുള്ള  അംഗീകാരം കൂടിയാണ് പുതിയ സ്ഥാന ലബ്ധി.

ഉണ്ണി തൊയക്കാട്ട്  സാമൂഹ്യ രംഗത്ത് ശക്തമായ സാന്നിധ്യം എന്നതിനപ്പുറം  പരിചയസമ്പന്നനായ ഐടി പ്രൊഫഷണലുമാണ്. മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്‌കോൺ) സ്ഥാപക അംഗമാണ് അദ്ദേഹം.  തുടക്കത്തിൽ സംഘടനയുടെ ആദ്യ സെക്രട്ടറിയായും പിന്നീട് അതിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. മാസ്‌കോണിന് ശക്തമായ  ഒരു അടിത്തറ സ്ഥാപിക്കുന്നതിലും പ്രാദേശിക മലയാളി സമൂഹത്തിന്റെ കൂട്ടായ്മക്കും    അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നേതൃത്വവും നിർണായക പങ്കുവഹിച്ചു.മാസ്‌കോണിനു  പുറമെ , അദ്ദേഹം ഫോമയിലും  (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) വർഷങ്ങൾ ആയി സജീവമാണ് .ഫോമയുടെ  പ്രാദേശിക ഏകോപനത്തിനു ചുക്കാൻ പിടിച്ചു കൊണ്ട് വർഷങ്ങൾ ആയി കർമ്മ നിരതൻ ആണ് അദ്ദേഹം

കഴിഞ്ഞ നാല് വർഷമായി ഉണ്ണി മന്ത്രയുടെ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചുവരുന്നു, സംഘടനയുടെ സംരംഭങ്ങൾക്ക് വിലപ്പെട്ട  പിന്തുണ ,ഉൾക്കാഴ്ചയോ ടുള്ള   നേതൃ പാടവം എന്നിവ  ഉറപ്പാക്കുന്നതി ൽ  അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, മന്ത്രയുടെ സാംസ്കാരിക പരിപാടികളിലും സജീവമാണ്.
രാധ ഉണ്ണി, പെൺമക്കൾ അനുശ്രീ ഉണ്ണി, അർച്ചന ഉണ്ണി എന്നിവരോടൊപ്പം കണക്റ്റിക്കട്ട് സംസ്ഥാനത്താണ് അദ്ദേഹം താമസിക്കുന്നത്.

സാംസ്കാരിക സംഘടനാ പ്രവർത്തനത്തിൽ ഉണ്ണി തോയക്കാടിനുള്ള സമഗ്രമായ പരിചയവും, നൂതനവും വ്യത്യസ്തവുമായ കാഴ്ചപ്പാടും, സൗമ്യവും ശാന്തവുമായ സമീപനശൈലിയുമാണ് മന്ത്രയുടെ സെക്രട്ടറി എന്ന ഉത്തരവാദിത്വത്തിനായി അദ്ദേഹത്തെ അത്യന്തം അനുയോജ്യനാക്കുന്നതെന്ന് പ്രസിഡൻറ് കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.

Mr. Unni Thoyakkat from Connecticut has been elected as the new Secretary of Mantra.

Share Email
Top