ന്യൂഡൽഹി: പതിനാറാം ലോക്‌സഭയിലേയും പതിനേഴാം ലോക്‌സഭയിലേയും മികച്ച പ്രകടനവും നിലവിലെ പതിനെട്ടാം ലോക്‌സഭയിലെ ഇതുവരെയുള്ള പ്രവർത്തനമികവും പരിഗണിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം പോയിന്റ് ഫൗണ്ടേഷൻ സവിശേഷ സൻസദ് രത്‌ന അവാർഡ് നൽകി.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്ഥാപകനായുള്ള പ്രൈം പോയിന്റ് ഫൗണ്ടേഷൻ മികച്ച പാർലമെൻ്റേറിയനുള്ള പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രനെ തിരഞ്ഞെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്.
ന്യൂഡൽഹിയിലെ മഹാരാഷ്ട്ര സദനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക് സവിശേഷ പുരസ്‌കാരം സമ്മാനിച്ചു.
N.K. Premachandran receives Savisesha Sansad Ratna award