ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ ജൂലൈ 4-ന് അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘നാലുമണിക്കാറ്റ്’ സംഗമം സംഘടിപ്പിച്ചു. വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടന്ന ഈ കൂട്ടായ്മയിൽ ബാർബിക്യൂ വിരുന്നും വിവിധ മത്സരങ്ങളും കരിമരുന്ന് പ്രകടനങ്ങളും അരങ്ങേറി.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത ഈ സംഗമം വലിയൊരു ഉത്സവക്കൂട്ടായ്മയുടെ അനുഭവമാണ് നൽകിയതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തോമസ് നെടുവാമ്പുഴ, ജെറി താന്നിക്കുഴുപ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

‘Nalumanikkattu’ Sangamam becomes a festival at Knanaya Parish in Bensonville, Chicago