വിര്‍ജീനിയ: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ 36-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2025 ജൂലൈ 16 മുതല്‍ 19 വരെ വിര്‍ജീനിയയിലുള്ള ഹില്‍ട്ടന്‍ ഡാളസ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വെച്ച് അതിഗംഭീരമായി നടന്നു.

‘ വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും’ എന്നുള്ളതായിരുന്നു ഈ കണ്‍വന്‍ഷന്റെ ചിന്താവിഷയം. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ആയിരുന്നു ഈവര്‍ഷത്തെ കണ്‍വന്‍ഷന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
കേരളത്തില്‍ മൂവാറ്റുപുഴ, അങ്കമാലി മേഖലകളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ അന്തിമോസ് മാത്യൂസ് തിരുമേനിയും, സിറിയയില്‍ ഡമാസ്‌കസ് ഭദ്രാസനാധിപനും പാത്രിയര്‍ക്കല്‍ അസിസ്റ്റന്റുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മോര്‍ ജോസഫ് ബാലി തിരുമേനിയും, യു.കെയില്‍ നിന്നും മലങ്കര മാനേജിംഗ് കമ്മിറ്റി മെമ്പറും സുറിയാനി സഭാ ചരിത്രത്തില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുള്ള ഡോ. സാറ നൈറ്റ് (കീനോട്ട് സ്പീക്കര്‍) ഉം തദവസരത്തില്‍ സന്നിഹിതയായിരുന്നു.

ഈ കണ്‍വന്‍ഷനോടനുബന്ധിച്ച് 2025- 27 വര്‍ഷത്തേക്കുള്ള അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 600-ല്‍ അധികം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. താഴെ പറയുന്നവരാണ് പുതിയ സാരഥികള്‍:
മോര്‍ ടൈറ്റസ് യല്‍ദോ ആര്‍ച്ച് ബിഷപ്പ് – പാത്രിയര്‍ക്കല്‍ വികാരി & പ്രസിഡന്റ്, റവ.ഫാ. പോള്‍ തോട്ടയ്ക്കാട് (ഡാളസ്, ടെക്‌സസ്) – സെക്രട്ടറി, റവ. ഫാ. ബെല്‍സണ്‍ കുര്യാക്കോസ് (ന്യൂയോര്‍ക്ക്) -ജോയിന്റ് സെക്രട്ടറി, സിമി ജോസഫ് (ഹൂസ്റ്റണ്‍, ടെക്‌സസ്)- ട്രഷറര്‍, ബോബി കുര്യാക്കോസ് (ന്യൂജേഴ്‌സി)- ജോയിന്റ് ട്രഷറര്‍ എന്നിവരും കൗണ്‍സില്‍ അംഗങ്ങളായി വെരി റവ. കോര്‍എപ്പിസ്‌കോപ്പോസ് ജോസഫ് സി. ജോസഫ് (അറ്റ്‌ലാന്റാ), റവ. ഫാ കുര്യാക്കോസ് പുതുപ്പാടി (സാക്രമെന്റോ, കാലിഫോര്‍ണിയ), റവ.ഫാ. എബി മാത്യു (കാനഡ), ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ (ചിക്കാഗോ), ജോനു മഠത്തില്‍ (കാനഡ), അലക്‌സ് ജോര്‍ജ് (ഡാളസ്, ടെക്‌സസ്), എല്‍ദോ യോയാക്കി (കാനഡ), ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), ഷിറിന്‍ മത്തായി (ചിക്കാഗോ), സാബു സ്‌കറിയ (ഫിലാഡല്‍ഫിയ) എന്നിവരേയും തെരഞ്ഞെടുത്തു.

ജൂലൈ 19-ാം തീയതി വിശുദ്ധ കുര്‍ബാനാനന്തരം പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടുകൂടി ഈവര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു.
വര്‍ഗീസ് പാലമലയില്‍ (പി.ആര്‍.ഒ)
New Leaders for the American Malankara Archdiocese